CinemaLatest NewsNews

ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് അതിസാരം ഉണ്ടെന്ന് പ്രചരണം; ഗായിക രഞ്ജിനിക്കെതിരെ പരാതി

തൃപ്പുണിത്തറ ബോയ്സ് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികളെ കുറിച്ച് തെറ്റായ കാര്യം പ്രചരിപ്പിച്ച നടിയും ഗായികയുമായ രഞ്ജിനിക്കെതിരെ പൊലീസിൽ പരാതി. കുട്ടികൾക്ക് അതിസാരം ഉണ്ടെന്നാണ് രഞ്ജിനി ഫേസ്ബുക് ലൈവിൽ പറഞ്ഞത്. തൃപ്പുണിത്തറ നഗരസഭാ സെക്രട്ടറി ആണ് രഞ്ജിനിക്കെതിരെ പരാതി നൽകിയത്. തെറ്റായ ഒരു വിവരത്തിന്റെ പേരിലാണ് അങ്ങനെ ഒരു കാര്യം താൻ പറഞ്ഞതെന്നാണ് രഞ്ജിനിയുടെ വാദം.

പരാതി ലഭിച്ചിട്ടുണ്ടെന്ന് തൃപ്പുണിത്തറ എസ്‌ഐ കിട്ടിയിട്ടുണ്ടെന്നും പരാതി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ രഞ്ജിനി ഖേദം പ്രകടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

ക്യാമ്പിലെ കുട്ടികൾക്ക് അതിസാരം പിടിപെട്ടിട്ടുണ്ടെന്നും അത്കൊണ്ട് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം ലഭ്യമാക്കണം എന്നുമായിരുന്നു രഞ്ജിനി. ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷം ഇട്ട ലൈവ് വിഡിയോയിൽ ആണ് രഞ്ജിനി ഇക്കാര്യം പറഞ്ഞത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ സന്നദ്ധപ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button