തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് സരസ് മേളയ്ക്കായി ചെങ്ങന്നൂരില്‍ എത്തിയ സംഘം സുരക്ഷിതര്‍. ഇവരെ ചെങ്ങന്നൂരിലെ പ്രളയക്കെടുതിയില്‍നിന്നു രക്ഷപ്പെടുത്തി തിരുവനന്തപുരത്ത് എത്തിച്ചു 18 സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണിവര്‍. 28 സ്ത്രീകളടക്കം 163 അംഗ സംഘമാണ് തിരുവനന്തപുരത്ത് സുരക്ഷിതരായി എത്തിയത്.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ 14 മുതല്‍ 23 വരെ നടത്താനിരുന്ന സരസ് കരകൗശല മേളയില്‍ പങ്കെടുക്കുന്നതിനായാണ് ഇവര്‍ എത്തിയത്. പന്തളം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളിലായിരുന്നു താമസം. പ്രളയക്കെടുതിയില്‍നിന്നു രക്ഷപ്പെടുത്തിയ ഇവരെ പ്രത്യേക ബസില്‍ തിരുവനന്തപുരം ഓള്‍ സെയ്ന്റ്‌സ് കോളജില്‍ തുറന്ന ദുരിതാശ്വാസ ക്യാംപിലേക്കു കൊണ്ടുവരികയായിരുന്നു.
read also : ചെങ്ങന്നൂരില്‍ ഒറ്റപ്പെട്ടു കിടക്കുന്നവര്‍ക്ക് രക്ഷാപ്രവര്‍ത്തകരെ നേരിട്ട് വിളിക്കാം
ആന്ധ്ര, നാഗാലാന്‍ഡ്, ഗുജറാത്ത്, തെലങ്കാന, മഹാരാഷ്ട്ര, ഛത്തിസ്ഗഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഹരിയാന, ജമ്മു കശ്മീര്‍, ഒഡീഷ, സിക്കിം, ത്രിപുര, ഗോവ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇവര്‍. ഇവരെ വിമാനത്തിലും ട്രെയിനിലുമായി ഇന്നു സ്വദേശങ്ങളിലേക്ക് അയക്കും.
Post Your Comments