Latest NewsKerala

കെഎസ്ആർടിസി ബസിൽ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ ലോറി മറിഞ്ഞു

തമിഴ്‍നാട്ടില്‍ നിന്നും പച്ചക്കറി കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ ലോറി മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന മൂന്നുപേർ അത്ഭുതകരമായി രക്ഷപെട്ടു. നിറയെ യാത്രക്കാരുമായി അമിതവേഗതയിലെത്തി ഓവര്‍ ടേക്ക് ചെയ്യാൻ ശ്രമിച്ച കെഎസ്ആർടിസി ബസിൽ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു അപകടം.

Read also:രക്ഷാപ്രവർത്തനത്തിൽ ഏകോപനമില്ലെന്ന് ആക്ഷേപങ്ങൾ ഉയരുന്നു

ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്‌ഷനിൽ കഴിഞ്ഞ ദിവസമായിരുന്നു അപകടം. തമിഴ്‍നാട്ടില്‍ നിന്നും പച്ചക്കറി കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. സിഗ്‌‌നൽലൈറ്റ് ഉള്ളതിനാൽ വേഗം കുറയ്ക്കുന്നതിനിടെയാണ് ബസ് മുന്നിൽ കയറാൻ ശ്രമിച്ചത്. ബസിൽ ഇടിക്കാതിരിക്കാൻ പെട്ടെന്നു നിർത്താനുള്ള ശ്രമത്തിനിടെയാണു ലോറി മറിഞ്ഞത്.

ബസിന്റെ പിൻഭാഗം ലോറിയിൽ തട്ടിയെങ്കിലും യാത്രക്കാർക്ക് പരിക്കൊന്നും സംഭവിച്ചിട്ടില്ല. അപകടം നടന്നതറിഞ്ഞിട്ടും ബസ് നിർത്താതെ പോകാൻ ശ്രമിച്ചു. ഒടുവില്‍ നാട്ടുകാർ ബസ് തടഞ്ഞിട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button