Latest NewsKerala

കേരളത്തിലേക്ക് കൂടുതൽ സർവീസുകളുമായി ജെറ്റ് എയർവെയ്സ്‌

കൊച്ചി : കേരളത്തിലേക്ക് കൂടുതൽ സർവീസുകളുമായി ജെറ്റ് എയർവെയ്സ്‌. ഓഗസ്റ്റ് 26 വരെ കൊച്ചി അന്തരാഷ്ട്ര വിമാനത്താവളം വഴിയുള്ള സർവീസുകൾ നിർത്തിവച്ചിരുന്ന സാഹചര്യത്തിൽ മുംബൈ ,ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് ജെറ്റ് എയർവെവെയ്സ്‌ അധിക ആഭ്യന്തര സർവീസുകൾ നടത്തും. ഓഗസ്റ്റ് 19 മുതലാണ് ഇത്.

Read also:പ്രളയക്കെടുതിൽ യാത്രക്കാർക്ക് ആശ്വാസ തീരുമാനവുമായി എയർഇന്ത്യ

ഓഗസ്റ്റ് 26 വരെ കൊച്ചിയിലേക്കും കൊച്ചിയിൽനിന്ന് പുറത്തേക്കും യാത്ര ചെയ്യാൻ നിശ്ചയിച്ചിരുന്ന ടിക്കറ്റുകൾ ഉള്ളവർക്ക് യാത്ര തീയതി മുതൽ 10 ദിവസത്തേക്കുള്ള കാലയളവുവരെ യാത്രാ തീയതി മാറ്റുകയോ കൊച്ചിക്ക് സമീപമുള്ള മറ്റേതെങ്കിലും വിമാനത്താവളം തിരഞ്ഞെടുക്കുകയോ ചെയ്യാം. ജെറ്റ് എയർവെയ്സ്‌ വെബ്സൈറ്റ്, മൊബൈൽ ആപ്പ് ,കോണ്ടാക്റ്റ് സെന്റർ നമ്പർ +91 (സിറ്റി കോഡ് )3989 3333 എന്നിവയിൽ ബന്ധപ്പെടാം.

ദിവസം       പുറപ്പെടുന്നത്                     എത്തുന്നത്

19 / 08/ 18    മുംബൈ (10 : 40 )                  തിരുവനന്തപുരം(12 : 55 )

19 / 08/ 18   തിരുവനന്തപുരം(13 : 25 )      മുംബൈ (15 : 40 )

19 / 08/ 18    ബെംഗളൂരു ( 10 :30 )               തിരുവനന്തപുരം(12 : 10 )

19 / 08/ 18   തിരുവനന്തപുരം(12 : 35 )      ബെംഗളൂരു (14 : 15 )

20 / 08/ 18    മുംബൈ (10 : 40 )                    തിരുവനന്തപുരം(12 : 55 )

20 / 08/ 18    തിരുവനന്തപുരം(13 : 25 )       മുംബൈ (15 : 40 )

20 / 08/ 18    ബെംഗളൂരു ( 10 :30 )                 തിരുവനന്തപുരം(12 : 10 )

20 / 08/ 18    തിരുവനന്തപുരം(12 : 35 )         ബെംഗളൂരു (14 : 15 )

shortlink

Related Articles

Post Your Comments

Related Articles


Back to top button