CinemaLatest NewsNews

താനിപ്പോൾ കേരളത്തിൽ ഇല്ല എന്ന് ഓർക്കുമ്പോൾ വിഷമം താങ്ങാൻ ആകുന്നില്ല: ദുൽഖർ സൽമാൻ

നേരത്തെ മമ്മുട്ടിയും ദുൽഖറും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകിയിരുന്നു

സമാനതകൾ ഇല്ലാത്ത ദുരന്തം ആണ് കേരളം ഇപ്പോൾ നേരിടുന്നത്. താരങ്ങളും സാധാരണ മനുഷ്യരും ഒറ്റകെട്ടായി നിന്ന് നേരിടുകയാണ് ഈ പ്രളയത്തെ. ഈ സമയത് നാട്ടിൽ ഇല്ലാതായി പോയി എന്ന കാര്യം ഓർക്കുമ്പോൾ തനിക്കാത്ത താങ്ങാൻ ആകുന്നില്ല എന്ന് നടൻ ദുൽഖർ സൽമാൻ. തനിക്ക് കഴിയുന്ന സഹായം എന്ത് വേണമെങ്കിലും താൻ ചെയ്യാം എന്നും ദുൽഖർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

https://www.facebook.com/DQSalmaan/photos/a.265084923593993/1414263258676148/?type=3

നേരത്തെ മമ്മുട്ടിയും ദുൽഖറും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകിയിരുന്നു. ദുൽഖർ പത്തും മമ്മുട്ടി പതിനഞ്ചു ലക്ഷവുമാണ് നൽകിയത്.

ദുരിതബാധിതർക്ക് വേണ്ടി നിരവധി താരങ്ങൾ മുന്നോട്ട് വന്നിരുന്നു. ടോവിനോ, പാർവതി, ഇന്ദ്രജിത്, പൂർണിമ തുടങ്ങിവയവർ തുടക്കം മുതൽ തന്നെ ക്യാമ്പുകളിൽ സജീവം ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button