തൃശ്ശൂര്‍: . ജനങ്ങള്‍ ആശങ്കയിലാക്കി ഏനാമാവ് ബണ്ട് പൊട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ജില്ലാ കളക്ടര്‍ ടി.വി.അനുപമ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് വ്യാജ വാര്‍ത്തകൾ പ്രചരിച്ചത്. യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ നിരവധിയാളുകള്‍ തങ്ങള്‍ക്ക് ലഭിച്ച സന്ദേശങ്ങള്‍ വാട്‌സാപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും ഷെയര്‍ ചെയ്യുകയും ചെയ്തു.
ALSO READ: നെല്ലിയാമ്പതിയില്‍ ഹെലികോപ്റ്റർ ഇന്നെത്തും ; കുടുങ്ങിക്കിടക്കുന്നത് 3000ത്തിധികം ആളുകൾ
ഏനാമാവ് ബണ്ടുമായി ബന്ധപ്പെട്ട് നിലവില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അനുപമ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. മഴ ശക്തമായപ്പോള്‍ തന്നെ ബണ്ട് തുറന്നിരുന്നു. വെള്ളം അധികമായതോടെ ബണ്ടിനു മുകളിലൂടെ ഒഴുകിയതാകാം പരിഭ്രാന്തിക്കും വ്യാജസന്ദേശങ്ങള്‍ക്കും കാരണമായതെന്ന് കരുതുന്നു. ബണ്ടിന്റെ സുരക്ഷ പരിഗണിച്ച് അവിടേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.
Post Your Comments