Latest NewsKerala

നെല്ലിയാമ്പതിയില്‍ ഹെലികോപ്റ്റർ ഇന്നെത്തും ; കുടുങ്ങിക്കിടക്കുന്നത് 3000ത്തിധികം ആളുകൾ

നെന്മാറയിലെ അവൈറ്റി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണ്

പാലക്കാട്: ഉരുൾപൊട്ടൽ ഉണ്ടായതിനെത്തുടർന്ന് പാലക്കാട് നെല്ലിയാമ്പതിയിൽ കുടുങ്ങിക്കിടക്കുന്നത് പൂർണ ഗർഭിണികൾ ഉൾപ്പെടെ 3000ത്തിധികം ആളുകളാണ്. പൂർണമായും ഒറ്റപ്പെട്ട നെല്ലിയാമ്പതിയിലേക്ക് അടിയന്തിര വൈദ്യസഹായമെത്തിക്കാൻ ഹെലികോപ്റ്റർ ഇന്നെത്തും.

നെന്മാറയിലെ അവൈറ്റി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണ് ഹെലികോപ്റ്ററും വൈദ്യസഹായവുമായി നെല്ലിയാമ്പതിയിലെത്തുന്നത്. തോട്ടം മേഖലയായ നെല്ലിയാമ്പതിയിലേക്കുളള ഒരേ ഒരു വഴി ഉരുൾപൊട്ടി തകർന്നതോടെ കാൽനടയാത്രപോലും സാധ്യമാകാത്ത അവസ്ഥയാണ്.

നടന്ന് ക്യാമ്പിലേക്കെത്താൻ 8 മണിക്കൂറെങ്കിലും വേണം. ഈ സാഹചര്യത്തിലാണ് നെല്ലിയാമ്പതിയിലേക്ക് ഹെലികോപ്റ്ററിൽ വൈദ്യസഹായമെത്തിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം നെന്മാറയിലെ അവൈറ്റിസ് സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നുളള മെഡിക്കൽ സംഘം രാവിലെ 10 മണിയോടെ നെല്ലിയാമ്പതിയിലേക്ക് തിരിക്കും. അടിയന്തിര സഹായം വേണ്ടവരെ നെന്മാറയിലെ ആശുപത്രിയിലെത്തിക്കും.

Read also:കേരളത്തിലേക്ക് കൂടുതൽ സർവീസുകളുമായി ജെറ്റ് എയർവെയ്സ്‌

കനത്തമഴയിൽ നെല്ലിയാമ്പതിയിൽ 70 സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായത്. ഇവിടെയുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യമരുന്നുപോലുമില്ലാതെ പൂർണ ഗർഭിണികളും രോഗികളും വലയുകയാണ് . വൈദ്യുതി- ടെലിഫോൺ ബന്ധങ്ങൾ തകർന്നതോടെ ഈ വിവരങ്ങൾ പുറംലോകമറിയാനും വൈകി. ഭക്ഷണം തീർന്നുപോകുമെന്ന അവസ്ഥവന്നതോടെയാണ് ദ്രുതകർമ്മ സേനയുടെ നേതൃത്വത്തിൽ പോലീസും സനദ്ധ പ്രവർത്തകരും തലച്ചുമടായി നെല്ലിയാമ്പതിയിലേക്ക് എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button