നാം ഉപയോഗിയ്ക്കുന്ന സ്മാര്‍ട്ട്ഫോണിന്റെ സ്ക്രീനില്‍ മാരകമായ രോഗാണുക്കള്‍ ഉള്ളതായി കണ്ടെത്തല്‍. സ്ക്രീനുകള്‍ ടോയ്ലറ്റ് സീറ്റുകളെക്കാള്‍ മലിനമാണെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 35 ശതമാനം ആളുകളും തങ്ങളുടെ ഫോണിന്റെ സക്രീനുകള്‍ വൃത്തിയാക്കാറില്ല. ഇന്‍ഷുറന്‍സ് 2 ഗോ എന്ന ഇംഗ്ലണ്ട് കമ്പനിയുടേതാണ് കണ്ടെത്തല്‍.
20 ശതമാനം ആളുകള്‍ ആറ് മാസത്തിലൊരിക്കലാണ് തങ്ങളുടെ ഫോണ്‍ വൃത്തിയാക്കാറുള്ളത്. ഐഫോണ്‍6, സാംസംഗ് ഗാലക്സി 8, ഗൂഗിള്‍ പിക്സല്‍ എന്നിവയിലാണ് പഠനം നടത്തിയത്.
read also : സ്മാര്‍ട്ട് ഫോണ്‍ കവര്‍ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക ; കാരണമിതാണ്
സ്ക്രീന്‍ മാത്രമല്ല, ഫോണിന്റെ മറ്റ് ഭാഗങ്ങളും മലിനമാണ്. ഇത് ത്വക്ക് രോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. മൂന്ന് ഫോണുകളുടെ സ്ക്രീനുകള്‍ പരിശോധിച്ചപ്പോള്‍, 2 സെന്റീമീറ്ററില്‍ 254 യൂണിറ്റ് ബാക്ടീരിയകളെ കണ്ടെത്തി. എന്നാല്‍ ടോയ്ലറ്റ് സീറ്റില്‍ ഇത് 24 യൂണിറ്റും ഓഫീസ് കീ ബോര്‍ഡ്, മൗസ് എന്നിവയില്‍ 5 യൂണിറ്റുമാണ് കണക്ക്.
Post Your Comments