പ്രളയ ദുരന്തം നേരിടുന്ന കേരളത്തിലെ ജനങ്ങൾക്ക് പിന്തുണയുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകൾ എത്തിയിരുന്നു. ഇപ്പോഴിതാ കേരളത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം എ ബി ഡിവില്ലിയേഴ്സ്.
Read also:രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന്റെ ടട്രാ ട്രക്കുകളെത്തി
ട്വിറ്ററിലൂടെയാണ് അദ്ദേഹം കേരളത്തിന് പിന്തുണയറിയിച്ചത്. ” എന്റെ ചിന്തകളും പ്രാര്‍ത്ഥനയും കേരളത്തിലെ മഹാപ്രളയം ബാധിച്ച ജനങ്ങള്‍ക്കൊപ്പമാണ്. 100 ലേറെ പേര് മരിച്ചു, രണ്ട് ലക്ഷത്തോളം പേര്‍ക്ക് വീട് നഷ്ടമായി… ഗുരുതരം ” എന്നാണ് അദ്ദേഹം ട്വീറ്ററിൽ കുറിച്ചത്.
My thoughts and prayers are with the people affected by the terrible floods in Kerala!!! More than 100 dead and 200,000 left homeless.. terrible! #KeralaSOS #KeralaDonationChallenge
— AB de Villiers (@ABdeVilliers17) August 18, 2018
Post Your Comments