KeralaLatest News

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ പൊലിഞ്ഞത് 357 ജീവനുകൾ

പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി

തിരുവനന്തപുരം : മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ പൊലിഞ്ഞത് 357 ജീവനുകളാണ്. കഴിഞ്ഞ നാലു ദിവസംകൊണ്ട് 193 പേരാണ് പല ജില്ലകളിലായി മരിച്ചത്. ഇന്നലെമാത്രം 39പേര്‍ മരണത്തിന് കീഴടങ്ങി. പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്നവരെ ഇന്ന് വൈകുന്നേരത്തിനുള്ളില്‍ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

40,000 ഹെക്ടറലധികം കൃഷി നശിച്ചിട്ടുണ്ട്. ആയിരത്തോളം വീടുകള്‍ പൂര്‍ണ്ണമായും 26,000 ത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 3,026 ക്യാംപുകളിലായി ഇപ്പോള്‍ 3,53,000 പേരുണ്ട്. 16,000 കി.മീ. പൊതുമരാമത്ത് റോഡുകളും 82,000 കി.മീ. പ്രാദേശിക റോഡുകളും 134 പാലങ്ങളും തകര്‍ന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.

Read also:പ്രളയക്കെടുതിയില്‍ കുടുങ്ങിയ തന്റെ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ സുരക്ഷിതയാണെന്ന് നടന്‍ അപ്പാനി ശരത്

ഏഴു ജില്ലകളില്‍ ഇന്ന് ചെറിയ തോതില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം, ഇടുക്കി, കണ്ണൂര്‍,തൃശൂര്‍ എന്നിവിടങ്ങളിലാണ് മഴ ലഭിക്കുക. മൂന്നു ജില്ലകലിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. എറണാകുളം,ഇടുക്കി,പത്തനംതിട്ട എന്നിവിടങ്ങളിലെ റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button