CinemaMovie SongsEntertainment

പ്രളയക്കെടുതിയില്‍ കുടുങ്ങിയ തന്റെ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ സുരക്ഷിതയാണെന്ന് നടന്‍ അപ്പാനി ശരത്

ഷൂട്ടിങ്ങില്‍ ആണെന്നും നാട്ടില്‍ വെള്ളപ്പൊക്ക ഭീഷണിയില്‍ കഴിയുന്ന തന്റെ ഭാര്യയെയും കുടുംബത്തെയും രക്ഷിക്കണമെന്നു ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞ താരം പൊട്ടിക്കരഞ്ഞിരുന്നു

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പറയാന്‍ ഉള്ളത് മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങളെക്കുറിച്ചാണ്. അകലെയുള്ളവര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നത് വേദനയോടെ കണ്ടു നിന്ന പലരും എങ്ങനെയെങ്കിലും സഹായിക്കണം എന്ന് അഭ്യര്‍ഥിച്ചു രംഗത്ത് എത്തി.

കഴിഞ്ഞ ദിവസം തമിഴ് നാട്ടില്‍ ഷൂട്ടിങ്ങില്‍ ആണെന്നും നാട്ടില്‍ വെള്ളപ്പൊക്ക ഭീഷണിയില്‍ കഴിയുന്ന തന്റെ ഭാര്യയെയും കുടുംബത്തെയും രക്ഷിക്കണമെന്നു ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞ അപ്പാനി ശരത് പൊട്ടിക്കരഞ്ഞിരുന്നു. ഭാര്യ സുരക്ഷിതയാണെന്നും രേഷ്മയും കുടുംബവും ഇപ്പോള്‍ നൂറനാട് എന്ന സ്ഥലത്തുണ്ടെന്നും താന്‍ സംസാരിച്ചുവെന്നും ശരത് ഒരു മാധ്യമത്തോട് പ്രതികരിച്ചു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ”അവള്‍ക്കിപ്പോൾ ചെറിയ ഇന്‍ഫക്ഷന്‍ അല്ലാതെ മറ്റു കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ല. അത് ഇടയ്ക്ക് വരാറുള്ളതാണ്. ഞാന്‍ തിരുവനന്തപുരത്തേക്ക് വരുന്നുണ്ട്. ഇതോടെ എനിക്കൊരു കാര്യം മനസിലായി. ദൈവം എന്ന് പറഞ്ഞാല്‍ അത് മനുഷ്യര്‍ തന്നെയാണ്. ഞാന്‍ ദൈവത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു കഴിഞ്ഞു പോയത്, എല്ലാവരോടും നന്ദിയുണ്ട്”’

shortlink

Related Articles

Post Your Comments

Related Articles


Back to top button