തൃശൂര്‍: പ്രളയക്കെടുതിയില്‍ കനത്ത നാശ നഷ്ടങ്ങളാണ് തൃശൂര്‍ ജില്ലയിലുണ്ടായത്. എന്നാല്‍ ജില്ലയിലെ നഗര പ്രദേശങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണമായും മാറി. പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് താഴ്ന്നതാണ് വെള്ളമിറങ്ങാന്‍ സഹായകമായത്. കഴിഞ്ഞ മൂന്നു ദിവസം ഇവിടെ മഴ ശക്തി പ്രാപിച്ചിരുന്നു. തുടര്‍ന്ന് ദിവസങ്ങളോളമായി ഡാം കവിഞ്ഞൊഴുകുകയായിരുന്നു. ഇപ്പോള്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ ഷട്ടറുകളില്‍ നിന്ന് പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവിലും കുറവ് വന്നിട്ടുണ്ട്. ഇതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പും താഴ്ന്നുവരുന്നുണ്ട്.
ALSO READ :രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി വീണ്ടും കനത്ത മഴ; ആലുവയില്‍ വെള്ളമിറങ്ങുന്നു
കഴിഞ്ഞദിവസങ്ങളില്‍ വലിയ ദുരിതമാണ് ചാലക്കുടിയിലുണ്ടായിരുന്നത്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്‍പ്പെടെ വെള്ളം കയറിയിരുന്നു. എന്നാല്‍ നേരത്തെ ഗതാഗത തടസ്സമുണ്ടായ ചാലക്കുടി- അങ്കമാലി റൂട്ടിലെ വെള്ളക്കെട്ടും ഇതിനകം നീങ്ങിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ക്ക് ഇതുവഴി യാത്ര ചെയ്യുന്നതിന് നിലവില്‍ വിലക്കില്ലെങ്കിലും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് ആരംഭിച്ചിട്ടില്ല.
Post Your Comments