കൊച്ചി: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ ഉയരുകയാണ്. ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.
അതേസമയം സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ. എറണാകുളം, ചെങ്ങന്നൂര്‍, തിരുവനന്തപുരം മേഖലകളില്‍ വീണ്ടും ശക്തമായ മഴ പെയ്യുന്നു. ചെങ്ങന്നൂരില്‍ നിരവധിപേര്‍ ഇപ്പോഴും കുടങ്ങിക്കിടക്കുന്നു. പാണ്ടനാട് കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള മേഖലകളില്‍ സ്ഥിതി അതീവഗുരുതരമാണ്. മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ 1500ല്‍ പരം ആളുകള്‍ കുടുങ്ങിക്കിടക്കുന്നു. മൂന്നു ദിവസമായിട്ടും 100 പേരെയേ രക്ഷിക്കാനായിട്ടുള്ളൂ.
Also Read : കനത്ത മഴയിൽ വിറങ്ങലിച്ച് കോഴിക്കോട്: കൂടുതൽ കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി
അതേസമയം ആലുവയില്‍ ജലനിരപ്പ് താഴ്ന്നു. ചില ഭാഗങ്ങളില്‍ റോഡ് ഗതാഗതം ആരംഭിച്ചു. ഇതുവഴി ഭക്ഷണവിതരണവും മറ്റും ആരംഭിച്ചു. പത്തനംതിട്ട റാന്നി മേഖലയില്‍നിന്നു ജനങ്ങളെ പൂര്‍ണമായി ഒഴിപ്പിച്ചു. എന്നാല്‍ വെള്ളക്കെട്ട് ഇതുവരെ മാറിയിട്ടില്ല. അതേസമയം, പന്തളത്ത് വെള്ളം ഒഴിയുന്നില്ല. ഒഴുക്കും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments