തിരുവനന്തപുരം: കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് നിരവധി സഹായങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തർപ്രദേശ് സർക്കാർ 15 കോടി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
Also Read: കൂടുതല്‍ ഹെലികോപ്റ്ററും ബോട്ടും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു: മുഖ്യമന്ത്രി
നേരത്തെ മഹാരഷ്ട്ര സർക്കാർ 20 കോടി സഹായമായി നല്‍കുമെന്ന് ദേവേന്ദ്ര ഫട്നാവിസ് അറിയിചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി 10 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചിരുന്നു. കഴിയാവുന്നത്ര സഹായം കേരളത്തിനു നല്‍കാന്‍ തയാറാകണമെന്ന് മഹാരാഷ്ട്രയിലെ ജനങ്ങളോട് ദേവേന്ദ്ര ഫട്നാവിസ്അ ഭ്യര്‍ത്ഥിച്ചു. മദ്ധ്യപ്രദേശ് സർക്കാർ പത്ത് കോടി നൽകുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും അറിയിച്ചിരുന്നു.
Post Your Comments