കൊച്ചി: പ്രളയക്കെടുതിയിൽ കേരളം വലയുന്നതിനിടെ അമിതവില ഈടാക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്. സര്‍വ്വവും നഷ്ടപ്പെട്ട് നില്‍ക്കുന്ന നമ്മുടെ പ്രിയസഹോദരങ്ങള്‍ക്ക് സഹായവും കരുണയും ചൊരിയേണ്ട സമയമാണിത്. എന്നാല്‍ ദുഖകരമായ ഈ അവസ്ഥയെ മുതലാക്കി ചില കച്ചവട സ്ഥാപനങ്ങളും, ഹോട്ടലുകളും ഭക്ഷണത്തിനും മറ്റ് അവശ്യ വസ്തുക്കള്‍ക്കും ഉയര്‍ന്നവില ഈടാക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ALSO READ: ദുരിതാശ്വാസ ക്യാമ്പിൽ ഒടിഞ്ഞ കൈയുമായി സഹായത്തിനെത്തി അമല പോൾ
Post Your Comments