CinemaLatest NewsNews

ദുരിതാശ്വാസ ക്യാമ്പിൽ ഒടിഞ്ഞ കൈയുമായി സഹായത്തിനെത്തി അമല പോൾ

കേരളം നേരിടുന്ന പ്രളയത്തെ ഒറ്റകെട്ടായി നേരിടുകയാണ് സാധാരണക്കാർ മുതൽ സെലിബ്രിറ്റീസ് വരെ

കേരളം നേരിടുന്ന പ്രളയത്തെ ഒറ്റകെട്ടായി നേരിടുകയാണ് സാധാരണക്കാർ മുതൽ സെലിബ്രിറ്റീസ് വരെ. ക്യാമ്പുകളിൽ സാധനങ്ങൾ എത്തിച്ചും ദുരിതാശ്വാസനിധിയിൽ കാശ് കൊടുത്തും എല്ലാരും ഒറ്റകെട്ടായി നിൽക്കുകയാണ്. പാർവതി, ടോവിനോ, ഇന്ദ്രജിത്, ഉണ്ണി മുകുന്ദൻ, പൂർണിമ തുടങ്ങിയ എല്ലാ താരങ്ങളും ക്യാമ്പുകളിൽ സഹായവും ആയി നേരത്തെ ഉണ്ട്. ഇപ്പോൾ ഒടിഞ്ഞ കയ്യുമായി എത്തിയിരിക്കുകയാണ് നടി അമല പോൾ.

കൊച്ചിയിലുള്ള ക്യാംപുകളിലേക്ക് ആവശ്യ സാധാനങ്ങള്‍ എത്തിക്കാനാണ് അമലയും രംഗത്തെത്തിയത്. ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം അമലയുടെ കുടുംബമടക്കം മരുന്ന്, വസ്ത്രം, നാപ്കിന്‍സ്, എന്നിങ്ങനെയുള്ള സാധാനങ്ങള്‍ ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നാണ് പറയുന്നത്.

അതോ അന്ത പറവൈ എന്ന ചിത്രത്തിന് വേണ്ടി ആക്ഷൻ രങ്ങൾ ചെയ്യുന്നതിനിടയിൽ ആണ് അമലയുടെ കൈകുഴയ്ക്ക് പരിക്കേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button