തിരുവനന്തപുരം: ദുരിതബാധിതർക്ക് രണ്ട് കോടി രൂപയുടെ ധനസഹായവുമായി എസ്ബിഐ രംഗത്ത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വായ്പ്പയ്ക്ക് ഉള്ള പ്രോസസിംഗ് ഫീസ് എസ്ബിഐ ഒഴിവാക്കി.
കൂടാതെ പണമിടപാടുകള്‍ക്കും വായ്പകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച എസ്ബിഐ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് പാസ് ബുക്ക് ഡ്യൂപ്ലിക്കേറ്റ്, ചെക്ക് ബുക്ക്, എടിഎം എന്നിവയ്ക്കുള്ള ചാര്‍ജ്, വായ്പ തിരിച്ചടവ് ഗഡു വൈകിയാല്‍ ഈടാക്കുന്ന ലേറ്റ് ഫീ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം അയയ്ക്കാനുള്ള ആര്‍ടിജിഎസ്, നെഫ്റ്റ് ചാര്‍ജ് എന്നിവ ഒഴിവാക്കിയിട്ടുണ്ടെന്നും എസ്ബിഐ അറിയിച്ചു.
Read more:ദുരിതാശ്വാസ ക്യാമ്പുകളില്‍ മെഡിക്കല്‍ സൗകര്യം ലഭ്യമാക്കണമെന്ന് ദുരിത ബാധിതര്‍
രേഖകളും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് അക്കൗണ്ട് എടുക്കാന്‍ ഫോട്ടോയും ഒപ്പുംമാത്രം മതിയെന്നും ബാങ്ക് അറിയിച്ചു. ബാങ്കിന്റെ 2.7 ലക്ഷം ജീവനക്കാരോട് സ്വന്തം നിലയ്ക്ക് സംഭാവന നല്‍കാനും എസ്ബിഐ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ തുകയും എസ്ബിഐയുടെ വകയായി സമാനമായ തുകയും ചേര്‍ത്ത് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
Post Your Comments