KeralaLatest News

ദുരിതാശ്വാസ ക്യാമ്പുകളില്‍ മെഡിക്കല്‍ സൗകര്യം ലഭ്യമാക്കണമെന്ന് ദുരിത ബാധിതര്‍

ദുരിതാശ്വാസ ക്യാമ്പില്‍ മെഡിക്കല്‍ സേവനങ്ങളുടെ കുറവ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തൃശൂര്‍: രണ്ടര ലക്ഷത്തോളം പേരാണ് കേരളത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ചെങ്ങന്നൂര്‍, കുട്ടനാട്, ചാലക്കുടി തുടങ്ങിയ ഇടങ്ങളില്‍ ഇപ്പോളും നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. എന്നാല്‍ പല ദുരിതാശ്വാസ ക്യാമ്പുകളിലും അവശ്യ സൗകര്യങ്ങളുടെ അപര്യാപ്തത റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലുള്ള സെന്റ് മൈക്കിള്‍ കത്തീഡ്രല്‍ ദുരിതാശ്വാസ ക്യാമ്പില്‍ മെഡിക്കല്‍ സേവനങ്ങളുടെ കുറവ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ALSO READ:ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നാലായിരത്തോളം ആളുകളാണ് ഇവിടുത്തെ ക്യാമ്പില്‍ താമസിക്കുന്നത്.യ എന്നാല്‍ പേരിനൊരു ഡോക്ടര്‍പോലും ഇവിടെയില്ലെന്നാണ് ആളുകള്‍ പറയുന്നത്. ചെറിയ അസുഖങ്ങള്‍ക്ക് പോലും കൊടുങ്ങല്ലൂരിലെ ആശുപത്രിയിലേയ്ക്ക് വെള്ളത്തിലൂടെ നടന്നു പോയാണ്, ആവശ്യം പറഞ്ഞ് മരുന്നുകള്‍ വാങ്ങി മടങ്ങുന്നത്. മാനസിക വിഷമങ്ങള്‍ മൂലം പലരും തളര്‍ന്നു പോകുന്ന അവസ്ഥയിലാണ്. ഗര്‍ഭിണികളടക്കം നിരവധി പേരാണ് ഇവിടെയുള്ളത്. ഇവരുടെ ആരോഗ്യനില മനസ്സിലാക്കാനുള്ള ഒരു മെഡിക്കല്‍ സെല്ലാണ് ക്യാമ്പിന് ആവശ്യം. തളര്‍ന്നു പോയ്‌ക്കൊണ്ടിരിക്കുന്ന ഒരുപാട് മനുഷ്യര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ ഇത് സഹായകമാകുമെന്നും ഇവിടെയുള്ളവര്‍ പറയുന്നു. അവശ്യ മരുന്നുകള്‍ വാങ്ങാനായി ഇടയ്ക്കിടയ്ക്ക് വെള്ളത്തിലൂടെ പോകുന്നത് അപകടകരമാണെന്നും അവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button