
തിരുവനന്തപുരം: കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം അഴിച്ചുവിട്ട സംഭവങ്ങളില്‍ പോലീസ് കേസെടുത്തു. മുല്ലപ്പെരിയാര്‍ അണക്കെട്ടു പൊട്ടിയെന്ന തരത്തിലുള്‍പ്പെടെയുള്ള പ്രചാരണം നടത്തിയവര്‍ക്കെതിരെയാണ് മ്യൂസിയം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇപ്പോൾ കേസ് രജിസ്റ്റര്‍ ചെയ്തത്. സൈബര്‍ ഡോം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐജി മനോജ് ഏബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം ആണ് കേസെടുത്തത്.
Also Read: ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായവുമായി ഉണ്ണി മുകുന്ദനും ദിലീപും
Post Your Comments