ചെങ്ങന്നൂര്‍: കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് മന്ത്രി പി.തിലോത്തമനും ചെങ്ങന്നൂരില്‍ കുടുങ്ങി. ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാണെന്ന് മന്ത്രി പറഞ്ഞു.രക്ഷാപ്രവര്‍ത്തനത്തിന് തടസമായി ചെങ്ങന്നൂരിലും തിരുവല്ലയിലും മഴ തുടരുകയാണ്.
ഒഴുക്ക് കാരണം ബോട്ടുകള്‍ക്ക് ചെങ്ങന്നൂരില്‍ അടുക്കാനാവുന്നില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. നിരവധി പേരാണ് ചെങ്ങന്നൂരില്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നത് . 300 ബോട്ടുകള്‍ അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Post Your Comments