Latest NewsKerala

കെഎസ്‌ആർടിസിയും റെയിൽവേയും ഭാഗീകമായി സര്‍വീസ് പുനസ്ഥാപിക്കും

ജലനിരപ്പ് കുറയുന്ന അടിസ്ഥാനത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക്

തിരുവനന്തപുരം: കെഎസ്‌ആർടിസിയും റെയിൽവേയും ഇന്ന് ഭാഗീകമായി സര്‍വീസ് പുനസ്ഥാപിക്കും. എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയില്‍ റെയില്‍വേ തങ്ങളുടെ സര്‍വീസ് ഭാഗീകമായി നടത്തുന്നു. മൂന്ന് പാസഞ്ചര്‍ ട്രെയിന്‍ അടക്കം അഞ്ച് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.

ഏറനാട് എക്പ്രസും, ജനശതാബ്ദിയും ഇന്ന് എറണാകുളത്തിനും, തിരുവനന്തപുരത്തിനും ഇടയില്‍ സര്‍വ്വീസ് നടത്തും. മൂന്ന് സ്പെഷ്യല്‍ പാസഞ്ചര്‍ ട്രെയിനുകളും ആലപ്പുഴ വഴി സര്‍വീസ് നടത്തും. ഇതിന് പുറമേ ഡൽഹിലേക്കുള്ള കെകെ എക്സ്പ്രസ്, കൊച്ചുവേളി ബംഗലൂരു എക്സ്പ്രസ് എന്നിവ തിരുന്നല്‍വേലി വഴി സര്‍വീസ് നടത്തും.

Read also:കേരളത്തിലെ പ്രളയക്കെടുതി ; ഐക്യരാഷ്ട്ര സഭ ദു:ഖം രേഖപ്പെടുത്തി

കോട്ടയം വഴി ഇന്നും സര്‍വീസ് ഉണ്ടാകില്ല. ആലുവ വഴി ഷോര്‍ണ്ണൂരിലേക്കുള്ള സര്‍വീസ് വീണ്ടും ആരംഭിക്കുന്നത് സംബന്ധിച്ച് ഇന്ന് വൈകീട്ട് തീരുമാനം എടുക്കും. തൃശ്ശൂരില്‍ നിന്നും കോഴിക്കോട്, മംഗലാപുരം വരെ സര്‍വീസ് നടത്തും.

ജലനിരപ്പ് കുറയുന്ന അടിസ്ഥാനത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസിയും അറിയിക്കുന്നു. ദേശീയ പാതവഴി ആലപ്പുഴ വഴി തിരുവനന്തപുരം എറണാകുളം സര്‍വീസ് നടത്തും. എംസി റോഡ് വഴി അടൂര്‍ വരെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. വടക്കന്‍ ജില്ലകളില്‍ തൃശ്ശൂര്‍ മുതല്‍ സര്‍വീസ് നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button