Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Article

കര്‍ക്കടക പെയ്ത്ത് കഴിഞ്ഞു; ഇന്ന് ചിങ്ങം ഒന്ന്

ചിങ്ങനിലാവിന്റെ കുളിരിനു പകരം ആടിത്തിമിര്‍ത്ത കര്‍ക്കടരാവിന്റെ ഞെട്ടലിലാണ് കേരളം. ഇന്ന് ചിങ്ങം ഒന്ന്.. ദീനങ്ങളും വേവലാതികളും നിറഞ്ഞ മുപ്പത് ദിനം നീണ്ടു നിൽക്കുന്ന കഷ്ടപ്പാടിന് അന്ത്യം വരുന്ന ദിനം. ഓണത്തെ വരവേല്‍ക്കാന്‍ കേരളക്കര ഒരുങ്ങിത്തുടങ്ങുന്നു. പക്ഷെ കേരളത്തെ ആകെ തകര്‍ത്ത കർക്കടക പെയ്ത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് കേരളക്കരയാകെ.

കള്ള കർക്കിടകത്തെ യാത്രയാക്കി പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ
മലയാള കര ഒരുങ്ങുന്ന ദിനമാണ് ചിങ്ങം ഒന്ന്. ലോകമെമ്പാടും ഉള്ളവർ ജനുവരി ഒന്നിനാണ് പുതുവത്സരം ആഘോഷിക്കുന്നത്. എന്നാൽ കേരളീയർക്ക് അത് ചിങ്ങം ഒന്ന്ന്നാണ്. മലയാളികള്‍ തങ്ങളുടെ ആണ്ടു പിറപ്പ്‌ ആഘോഷിക്കുന്നു. ഏവരും രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തിലേക്ക് പോയിട്ടാണ് ഈ ദിനം ആരംഭിക്കുന്നതും ആഘോഷിക്കുന്നതും.

കൃഷിയിൽ സമ്പന്നമായ കേരളത്തിൽ കർഷക ദിനംകൂടിയാണ് ചിങ്ങം ഒന്ന്. കേരളമെന്നത് ഓരോ മലയാളികളുടെയും വികാരമാണ്. ഏത് നാട്ടില്‍ കഴിഞ്ഞാലും വീടേതു മാറിയാലും മലയാളിയുടെ മനസില്‍ ഒരിക്കലും വറ്റാത്ത വികാരമാണ് ചിങ്ങമാസവും പൊന്നോണവും. മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളുവുമെല്ലാം മലയാളിയുടെ മനസിലെ മായാത്ത സ്മരണകളാണ്.

മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ മനുഷ്യര്‍ മാത്രമല്ല, പ്രകൃതിയും അണിഞ്ഞൊരുങ്ങുന്ന മാസം കൂടിയാണ് ചിങ്ങം.  ആഘോഷങ്ങളുടെയും സമ്പൽ സമൃദ്ധിയുടെയും ഈ പുതുവർഷം ഏവർക്കും ശാന്തിയും സമാധാനവും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു. ഏവർക്കും പുതുവത്സരാശംസകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button