മലയാളക്കരയ്ക്ക് ഇത് പുതുവര്‍ഷ പിറവിയാണ്. ഇന്ന് ചിങ്ങം ഒന്ന് ആഘോഷിക്കുകയാണ് മലയാളികളോരോന്നും. കോവിഡ് മഹാമാരിയെ എല്ലാം പ്രതിരോധിച്ച് നല്ല കാലത്തേക്ക് ഈ നാട് മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇത്തവണത്തെ കര്‍ഷക ദിനത്തെ മലയാളികള്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷവും ചിങ്ങപ്പുലരിയെ പ്രളയം കവര്‍ന്നെടുത്തു.പഞ്ഞമാസമായ കര്‍ക്കടകത്തോട് വിട പറഞ്ഞ് പൊന്നിന്‍ ചിങ്ങത്തിലേക്ക് മലയാളി ശുഭപ്രതീക്ഷയോടെ പ്രവേശിക്കുകയാണ്. ഇത്തവണ ദുരന്തമുഖങ്ങളുടെ കണ്ണീരുണ്ടെങ്കിലും വരുംകാലത്തെക്കുറിച്ച് ആവോളം ശുഭാപ്തി വിശ്വാസം കൂടെ കൂട്ടുകയാണ് മലയാളികള്‍.
പൊന്നിന്‍ ചിങ്ങമെന്നത് പഴങ്കഥയായി മാറിക്കഴിഞ്ഞെങ്കിലും ഈ പുതുവര്‍ഷപ്പിറവി എന്നും മലയാളികള്‍ക്ക് മാത്രം അവകാശപ്പെടാവുന്നതാണ്.വറുതിയൊഴിഞ്ഞ്, ഈ മഹാമാരിക്കാലത്തിന്‍റെ ആശങ്കയെല്ലാം ഒഴിഞ്ഞ് നല്ലൊരു കാലത്തിന്റെ മുള നമ്പേടുക്കുമെന്ന പ്രതീക്ഷയില്‍ ഓരോ കര്‍ഷകനടക്കം വരവേല്‍ക്കുകയാണ് ഈ പുതുവര്‍ഷപ്പുലരിയെ…. നാല് നാളിനപ്പുറം അത്തം പിറക്കുന്നതോടെ പൊന്നോണത്തിനായുള്ള കാത്തിരിപ്പു കൂടിയാണ് ഇനി…
Post Your Comments