ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി ഇന്ന് വീണ്ടും കേസ് പരിഗണിക്കും. ഇന്നലെ ഡാമിന്റെ നിലവിലെ സ്ഥിതിയറിയാന്‍ കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇന്നു രാവിലെയാണ് ഉപസമിതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പറഞ്ഞിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
കേസ് പരിഗണിക്കവെ മുല്ലപ്പെരിയാര്‍ ദുരന്തനിവാരണ സബ്കമ്മിറ്റിയും ജലകമ്മീഷനും അതിനു മുന്‍പായി യോഗം ചേരാനും ഡാമിനെ സംബന്ധിച്ച തീരുമാനം എടുക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ALSO READ:മുല്ലപ്പെരിയാര്‍ വിഷയം : തമിഴ്‌നാട് മുഖ്യമന്ത്രിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്
കൂടാതെ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ കോടതി കേസ് പരിഗണിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്നും അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പ്രളയം അത്യന്തം ഗൗരവമേറിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142ല്‍ നിന്നും139 അടിയായി കുറയാക്കാന്‍ സാധിക്കുമോ എന്നും കോടതി ചോദിച്ചിരുന്നു. ഇക്കാര്യങ്ങള്‍ എല്ലാം അടങ്ങുന്ന റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സേവ് കേരളാ പ്രസിഡന്റ് റസല്‍ ജോയി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി കേസ് അടിയന്തരമായി പരിഗണിക്കുന്നത്.
Post Your Comments