Latest NewsKerala

എട്ടു ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത നിർദേശം

തിരുവനന്തപുരം: കഴിഞ്ഞ മൂന്നു ദിവസമായി സംസ്ഥാനത്ത് കലിതുള്ളി പെയ്യുന്ന മഴ ഇന്നും ശമിക്കില്ല.
എട്ടു ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. എല്ലാ ജില്ലകളിലും കനത്ത മഴ 17നും 18നും ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 8 ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത.

ALSO READ: പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; കേരളത്തിന് ആവശ്യമുള്ളതെല്ലാം നല്‍കുമെന്ന് കണ്ണന്താനം

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഉള്‍പ്പടെയുള്ള പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓണാവധി പുനക്രമീകരിച്ചു. 17 മുതല്‍ 28 വരെയായിട്ടാണ് ഓണാവധി മാറ്റിയത്. കേരള സര്‍വകലാശാലയ്ക്ക് കീ!ഴിലെ വിദ്യാഭ്യാസ സ്ഥാനപങ്ങളിലെ ഓണം അവധി ഓഗസ്റ്റ് 18 മുതല്‍ 28 വരെയായി ഓണാവധി പുനക്രമീകരിച്ചു. ഒപ്പം കേരള സര്‍വകലാശാല ഓഗസ്റ്റ് 23 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button