തിരുവനന്തപുരം: കേരളത്തില്‍ വെള്ളപ്പൊക്ക ദുരിതം നേരിടുന്ന ജനങ്ങളെ ഭയപ്പെടുത്തികൊണ്ടായിരുന്നു ആ വാര്‍ത്ത പ്രചരിച്ചത്. മുല്ലപ്പെരിയാര്‍ ഡാമിന് വിള്ളല്‍ എന്നായിരുന്നു വാര്‍ത്ത. ഈ വാര്‍ത്ത് പതിനായിരകണക്കിനാളുകളാണ് ഷെയര്‍ ചെയ്തത്.
മുല്ലപ്പെരിയാര്‍ ഡാമിന് വിള്ളലെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച നാലു പേര്‍ക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. വി.സി.ജെയിംസ്, വിന്‍സന്റ് വെല്ലൂക്കരന്, ഡെയ്ലി ഇന്ത്യന്‍ ഹെറാല്‍ഡിന്റെ എഡിറ്റര്‍, ദില്‍ജിത്ത് കണ്ണൂര്‍ എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Read also : മുല്ലപ്പെരിയാര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുമ്പോള്‍
മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയെന്ന തരത്തിലുള്ള വോയ്സ് മെസേജുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇവ ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയ സാഹചര്യത്തില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments