പത്തനംതിട്ട: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയിലും വെള്ളം മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ ഉയരുകയാണ്. ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.
അതേസമയം ഇന്ന് സീതത്തോട്ടില്‍ ഉരുള്‍പൊട്ടി രണ്ട് പേര്‍ മരിച്ചു. സീതത്തോട്ട് മുണ്ടന്‍പാറയിലാണ് ഉരുള്‍പൊട്ടിയത്. ആര്‍ക്കവിലാസം സുരേന്ദ്രന്റെ ഭാര്യ രാജമ്മ (56) ചെരുവില്‍ പ്രമോദ് (29) എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇവരെ കാണാതായിരുന്നു. ഇന്ന് രാവിലെയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Also Read : കനത്ത മഴയിൽ വിറങ്ങലിച്ച് കോഴിക്കോട്: കൂടുതൽ കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി
അതേസമയം കേരളത്തില്‍ നാശം വിതച്ച് പെയ്യുന്ന മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായതുപോലുള്ള വ്യാപക മഴ ഇന്ന് പെയ്തേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടുക്കി, വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മഴ മാറി നില്‍ക്കുന്നത് വലിയ ആശ്വാസത്തിന് വഴി വെച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലും മഴക്ക് നേരിയ തോതില്‍ കുറവ് വന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമായി നടത്താന്‍ മഴ മാറി നില്‍ക്കുന്നത് സഹായിക്കും. 13 ജില്ലകളില്‍ നിലവില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments