കനത്ത മഴയുടെ ആഘാതത്തിൽ വിറങ്ങലിച്ച് കോഴിക്കോട്. ജില്ലയില്‍ മഴ ശക്തമായി തുടരുന്നു. മുക്കം കൊടിയത്തൂരില്‍ വെളളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. കോഴിക്കോട് വയനാട് ദേശീയപാതയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് വയനാട്ടിലേക്കുളള കെ എസ് ആര്‍ ടി സി സര്‍വ്വീസ് നിര്‍ത്തിവെച്ചു.കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യമ്പുകളിലേക്ക് മാറ്റി. ചാലിയാര്‍, കുറ്റിയാടി, പൂനൂര്‍ പുഴകള്‍ കരകവിഞ്ഞൊഴുകുന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിനടിയിലായി.
ജില്ലയില്‍ നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. 70 ദുരിതാശ്വാസ ക്യാമ്പുകളിലായി 1727 കുടുംബങ്ങളില്‍ നിന്നുള്ള 6509 പേര്‍ കഴിയുന്നു.1500 ആളുകള്‍ ബന്ധുവീടുകളിലേക്ക് മാറി.ജില്ലയിലെ വിവിധയിടങ്ങളിലായി 13 വീടുകള്‍ ഭാഗികമായും അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ദേശീയപാതയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് കോഴിക്കോട് വയനാട് റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. കെ എസ് ആര്‍ ടി സിയും സര്‍വ്വീസ് നടത്തിയില്ല. കൊടുവളളി നെല്ലാംങ്കണ്ടി, ഈങ്ങാപ്പുഴ എന്നിവിടങ്ങിലാണ് കൂടുതലായി വെളളം കയറിയത്.
വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായ കണ്ണപ്പന്‍കുണ്ട് പാലത്തിലെ തടസ്സങ്ങള്‍ സൈന്യവും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നീക്കി. മണിക്കൂറുകള്‍ നീണ്ട പ്രയ്തനത്തിനൊടുവില്‍ യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കോണ്‍ക്രീറ്റ് ഭിത്ത പൊളിച്ചുനീക്കിയത്. വെളളപ്പൊക്കമുണ്ടായ മുക്കത്തും, കുറ്റിയാടി ചുരത്തിലും കക്കയത്തും ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.
Post Your Comments