KeralaLatest News

രക്ഷാപ്രവര്‍ത്തകരെത്താന്‍ വൈകി: ഒരു കുടുംബത്തിലെ മൂന്ന്പേര്‍ക്ക് ദാരുണാന്ത്യം

ചെങ്ങന്നൂര്‍•പ്രളയത്തിലായ ചെങ്ങന്നൂരില്‍ രണ്ടുദിവസം വൈകി രക്ഷാ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ കണ്ടത് ഒരു കുടുംബത്തിലെ മൂന്ന്പേരുടെ മൃതദേഹം. ഇന്ന് നേവിയുടെ ബോട്ട് എത്തിയപ്പോള്‍ അമ്മയുടെയും രണ്ട് മക്കളുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.

അയല്‍വാസിയായ രാജന്‍ ഡാനിയേല്‍ കല്ലിശ്ശേരിയാണ് ഇക്കാര്യം മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്. സമാനമായ രീതിയില്‍ രക്ഷപ്പെടാനാവാതെ നിരവധി പേര്‍ മരണപ്പെട്ടിട്ടുണ്ടോ എന്ന ആശങ്ക ഇതോടെ വ്യാപകമായിട്ടുണ്ട്.

അതേ സമയം കൂടുതല്‍ കേന്ദ്രസേനയും ഹെലികോപ്റ്ററുകളും ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനാല്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. പ്രളയത്തില്‍ അകപ്പെട്ട മുഴുവന്‍പേരെയും ഇന്ന് തന്നെ രക്ഷപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button