കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തനമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. കര-നാവിക-വായു സേനകള്‍കളും ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴസും സര്‍ക്കാര്‍ സംവിധാനങ്ങളും ചേര്‍ന്ന ്എറണാകുളം ചാലക്കുടി മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആലുവയില്‍ ദുരന്ത നിവാരണ സേനയും കാലടിയില്‍ കരസേനയും മൂവാറ്റുപുഴയില്‍ നാവിക സേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. വെള്ളപ്പൊക്ക മേഖലയില്‍ അകപ്പെട്ട ആളുകള്‍ക്ക് അടിയന്തരമായി ഭക്ഷണവും, വെള്ളവും നല്‍കാനായി മൈസൂരിലെ ഡി ആര് ഡി ഓ ആസ്ഥാനത്ത് നിന്നും സൈന്യത്തിന്റെ പ്രത്യേക ഹെലികോപ്ടര്‍ കേരളത്തിലേക്ക് പുറപ്പെട്ടു.
ഇന്നു രാവിലെ ഏഴ് മുതല്‍ ഭക്ഷണപ്പൊതികള്‍ ഇവര്‍ ഹെലികോപ്റ്ററില്‍ വിതരണം ചെയ്ത തുടങ്ങി.ആലുവയില്‍ രാവിലെ അഞ്ചു മുതലും പത്തനംതിട്ടയില്‍ ആറുമുതലുമാണ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്. വ്യോമസേനയുടെ 23 ഹെലികോപ്റ്ററുകള്‍ രണ്ട് ചെറു വിമാനങ്ങളും 250 ബോട്ടുകളുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. കുത്തൊഴുക്കുള്ള സ്ഥലങ്ങളിൽ ഹെലികോപ്ടറുകളാണ് ഉപയോഗിക്കുന്നത്. എന്‍ഡിആര്‍എഫിന്റെ അഞ്ചു ടീമുകള്‍ കൂടി ഉടന്‍ എത്തും.
പുതിയ ആറു ബോട്ടുകള്‍ കൂടി എത്തുന്നതോടെ 50 ബോട്ടുകള്‍ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ടാകും. റാന്നിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ച ബോട്ടുകളില്‍ ഒരെണ്ണം പാറയില്‍ ഇടിച്ചു തകരാറിലായി. ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളും പുനരാരംഭിച്ചു. ആറന്മുള, കോഴഞ്ചേരി ഭാഗങ്ങളില്‍ ഒറ്റപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി തിരുവനന്തപുരത്തുനിന്നും 500 പേര്‍ക്കുള്ള ഭക്ഷണവുമായി ആദ്യ ഹെലികോപ്ടര്‍ ഏഴുമണിയോടെ എത്തും.
പെരിയാറും മൂവാറ്റുപുഴയാറും കരകവിഞ്ഞതിനെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനുള്ള സമഗ്ര രക്ഷാപ്രവര്‍ത്തനം രാവിലെ ആരംഭിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനായി പൂന്തുറയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയിലും എറണാകുളത്തും എത്തിയിട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്സും സന്നദ്ധ പ്രവര്‍ത്തകരും ഒപ്പമുണ്ടാകും.
സേനകളുടെ ഡിങ്കി ബോട്ടുകള്‍ക്ക് പുറമേ മത്സ്യബന്ധനത്തിന് ഇറങ്ങുന്ന ചെറുതും വലുതുമായ യാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടാകും മത്സ്യബന്ധന യാനങ്ങള്‍ ലോറിയില്‍ കയറ്റിയാണ് നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. വഞ്ചിയില്‍ രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാന്‍ അങ്കമാലിയിലും വ്യോമമാര്‍ഗം രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാന്‍ നേവല്‍ പേസിനെ സമീപവും ക്യാമ്പുകള്‍ തുറന്നു.
Post Your Comments