ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് 2403 അടിയിലേക്ക് എത്തുന്നു. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് എത്തിയതോടെ ഡാമിന്റെ പരിസരപ്രദേശങ്ങളില്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. 2402.20 അടിയാണ് ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.അതേസമയം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്.
ALSO READ: മഴ ശമിക്കുന്നു; മൂവാറ്റുപുഴയില്‍ വെള്ളമിറങ്ങി തുടങ്ങി
വെള്ളം പുറത്തു വിടാന്‍ ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നല്‍കിയിട്ടില്ല.കൂടുതല്‍ വെള്ളം ഒഴുക്കി വിടുന്ന കാര്യത്തില്‍ എറണാകുളം ജില്ലാഭരണകൂടവുമായി ആലോചിച്ച് മാത്രമെ തീരുമാനമെടുക്കുകയുള്ളു. മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ ഡാമിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയാൽ ജനങ്ങൾ കൂടുതൽ ദുരിതത്തിലാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Post Your Comments