തിരുവനന്തപുരം: പ്രളയ മേഖലകളില്‍ ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളെത്തിക്കുന്നതിന് കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരണമെന്നു ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി. നിരവധി സ്ഥലങ്ങളില്‍ അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്നതിനായി കളക്ഷന്‍ സെന്ററുകള്‍ തുടങ്ങിയിട്ടുണ്ട്. പ്രിയദര്‍ശിനി ഹാളില്‍ തുടങ്ങിയ കളക്ഷന്‍ സെന്റര്‍ സ്ഥല പരിമിതി മൂലം എസ്.എം.വി. സ്‌കൂളിലേക്കു മാറ്റിയിട്ടുണ്ട്.
Also Read: പ്രളയത്തില്‍ കൈതാങ്ങായി അന്‍പൊടു കൊച്ചിക്കു പുറമേ അന്‍പൊട് തൃശ്ശൂരും
എന്നാല്‍ ഇതു മറികടക്കുന്നതിന് എയര്‍പോര്‍ട്ടിനു സമീപമുള്ള തോപ്പ് എന്ന സ്ഥലത്തെ സെന്റ് ആന്‍സ് ചര്‍ച്ച് ഹാളിലും സെന്റ് റോക്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലും കളക്ഷന്‍ സെന്ററുകള്‍ തുറന്നിട്ടുണ്ട്. ഇവിടെ ഭക്ഷ്യവസ്തുക്കള്‍ പായ്ക്ക് ചെയ്യുന്നതിനും ശേഖരിക്കുന്നതിനും വൊളന്റിയര്‍മാരെ ആവശ്യമുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ഇതിനായി കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. കഴിയുന്നത്ര അവശ്യ സാധനങ്ങള്‍ ഇനിയും എത്തിക്കാന്‍ എല്ലാവരും സഹകരണം ആവശ്യമാണെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
Post Your Comments