തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ ബസുകളില്‍ ജി.പി.എസ് സംവിധാനം നിര്‍ബന്ധമാക്കി ഗതാഗത വകുപ്പ് . ഒക്ടോബര്‍ ഒന്നുമുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. പത്മകുമാര്‍ അറിയിച്ചു. ഈ സംവിധാനമില്ലാത്ത സ്‌കൂള്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
Also Read: കേരളത്തിലേക്ക് കൂടുതല്‍ കേന്ദ്രസേനയെത്തുന്നു
ഈ സംവിധാനം നിലവില്‍ വരുന്നതോടെ സ്‌കൂള്‍ ബസുകളുടെ വേഗവും അതുപോലെ തന്നെ കുട്ടികളെ കുത്തിനിറച്ച് കൊണ്ടു പോകുന്നുണ്ടോ എന്നതും മറ്റും ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ക്ക് തത്സമയം ഓഫീസിൽ ഇരുന്ന് നീരിക്ഷിക്കാനും ഉടനെ തന്നെ നടപടി എടുക്കാനുമാകും. വാഹനം നാല്‍പത് ഡിഗ്രിയില്‍ അധികം ചെരിഞ്ഞാല്‍ അപായ സന്ദേശം കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കാനുള്ള ടിൽറ് സംവിധാനവും ഇതിന്റെ കൂടെ ഏർപ്പെടുത്തും.
Post Your Comments