
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും ആലപ്പുഴയും തൃശൂരും വെള്ളത്തില്‍ മുങ്ങിയിരുന്നു. അതിനിടയില്‍ ദുരിതം അനുഭവിക്കുന്നവര്‍ സുരക്ഷിത കേന്ദ്രമായി കണ്ട് തന്റെ വീട്ടിലേക്ക് വരാമെന്ന് വ്യക്തമാക്കി നടന്‍ ടൊവിനോ തോമസ് രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Also Read : കനത്ത മഴയിൽ വിറങ്ങലിച്ച് കോഴിക്കോട്: കൂടുതൽ കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി
ഞാന്‍ ഇരിങ്ങാലക്കുടയിലെ എന്റെ വീട്ടില്‍ ആണുള്ളത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന പ്രശ്നം മാത്രമേ ഉള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടേക്ക് വരാവുന്നതാണ്. കഴിയും വിധം സഹായിക്കും. പരമാവധി പേര്‍ക്ക് ഇവിടെ താമസിക്കാം. സൗകര്യങ്ങള്‍ ഒരുക്കാം. ദയവ് ചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ.
Post Your Comments