KeralaLatest News

സംസ്ഥാനം വീണ്ടും കേന്ദ്ര സഹായം തേടി

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണെന്ന്

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ കേന്ദ്രത്തോട് അടിയന്തര സഹായം ആവശ്യപ്പെട്ട് സംസ്ഥാനസർക്കാർ. സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ ബന്ധപ്പെട്ടു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കൂടുതല്‍ സേനയം ഉള്‍പ്പെടെ അയക്കണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം.

ALSO READ: പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ കേന്ദ്രസേനയെ അനുവദിക്കണമെന്ന് ചെന്നിത്തല

ഞായറായഴ്ചവരെ കേരളത്തില്‍ ശക്തമായ മഴ ഉണ്ടാകും എന്ന് സൂചന നല്‍കിയിരുന്നു .അതോടൊപ്പം തന്നെ അതീവ ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിരുന്നു .കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെയും മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെട്ടു. പ്രധാനമന്ത്രിയുടെ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുമായി സംസാരിച്ച്‌ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് രാജ് നാഥ് സിംഗ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button