കൊച്ചി: സംസ്ഥാനത്തെ രക്ഷാപ്രവർത്തനം അടിയന്തരമായി സൈന്യത്തെ ഏൽപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആലുവയിലെയും പത്തനംതിട്ടയിലെയും സ്ഥിതി ഗുരുതരമാണ്. പൂർണമായും രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപ്പിക്കുകയല്ലാതെ മറ്റ് മാർഗം ഇപ്പോൾ മുന്നിലില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.
പെരിയാറിന്‍റെ കൈവഴികളിലൂടെ കൂടുതല്‍ മേഖലകളിലേക്ക് ജലം ഇരച്ചെത്തുന്നു. ദേശീയപാതയിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. ട്രെയിൻ ഗതാഗതവും നിർത്തിവച്ചു. കൊച്ചി മെട്രോയും നിർത്തിവച്ചിരിക്കുകയാണ്. മുട്ടം യാർഡിൽ അടക്കം വെള്ളം കയറി. പല സ്ഥലങ്ങളും വൈദ്യുതി ബന്ധവും വിശ്ചേദിച്ച അവസ്ഥയിലാണ്.പല സ്ഥലത്തും ആളുകൾ ഭക്ഷണം പോലും കിട്ടാതെ കുടുങ്ങിക്കിടക്കുകയാണ്. കൊച്ചിയിലെ കൂടുതൽ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങുന്നു.
ആലുവ, കാലടി പെരുമ്പാവൂർ ഭാഗങ്ങളിലാണ് പ്രശ്നം ഗുരുതരമാകുന്നത്. ആലുവയിലാണ് ഏറ്റവും ഗുരുതരമായ അവസ്ഥയുള്ളത്. മഴ തുടരുന്നത് പ്രതിസന്ധി കൂട്ടുകയാണ്. കൊച്ചിയിൽ നഗരത്തോട് ചേർന്നുള്ള പ്രദേശങ്ങൾ പലതും വെള്ളത്തിനടയിലാണ്. നാൽപ്പതിനായിരത്തലധികം ആളുകളാണ് ഇപ്പോൾ എറാണാകുളം ജില്ലയിലെ പല സ്ഥലത്തുമായി ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.
Post Your Comments