തിരുവനന്തപുരം: പ്രളയ ദുരിതം കൂടുതലായി അനുഭവിക്കുന്ന നാല് ജില്ലകളിലേയ്ക്ക് 23 ഹെലികോപ്ടറുകള്‍ സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് ഹെലികോപ്ടറുകള്‍ എത്തിക്കുക. എല്ലാ ജില്ലാ ആസ്ഥാനത്ത് എത്തുന്ന ഹെലികോപ്ടറുകള്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുക. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്
read also : ആശങ്കയല്ല വേണ്ടത്, ജാഗ്രതയാണ് വേണ്ടത്; ആത്മവിശ്വാസം പകര്‍ന്ന് മുഖ്യമന്ത്രി
പ്രളയം ബാധിച്ച മേഖലയില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനാവശ്യമായ കെട്ടിടങ്ങള്‍ അതത് ജില്ലാ കളക്ടര്‍മാര്‍ കണ്ടുപിടിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ദുരിതം അനുഭവിക്കുന്ന മേഖലയില്‍ വാട്ടര്‍ അതോറിറ്റി മുഖാന്തരം കുടിവെള്ളം എത്തിക്കും. ടാങ്കര്‍ ലോറികളിലാണ് ഇതിനുള്ള സൗകര്യം ഏര്‍പ്പാടാക്കുക. സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒന്നര ലക്ഷത്തോളം പേരെയാണ് താമസിപ്പിച്ചിട്ടുള്ളത്.
Post Your Comments