ആലപ്പുഴ: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയിലും വെള്ളം മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ ഉയരുകയാണ്. തൃശൂര്‍ കുറാഞ്ചേരിയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. മൂന്നു പേരെ കാണാതായി. മണ്ണൊലിച്ചിലില്‍ നാലു വീടുകളിലുണ്ടായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കോട്ടയം തീക്കോയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് നാലു പേര്‍ മരിച്ചു. ഒരാളെ കാണാതായി. ചെറുതോണി, നെടുങ്കണ്ടം മേഖലകളിലായി ഒന്‍പതു പേര്‍ മരിച്ചു, അഞ്ചു പേരെ കാണാതായി. കോട്ടയം തലയോലപ്പറമ്പില്‍ വെള്ളക്കെട്ടില്‍ വീണ് ഇന്ന് പുലര്‍ച്ചെ ഒരാള്‍ മരിച്ചു. തീക്കോയി വെള്ളിക്കുളം കോട്ടിറിക്കല്‍ പള്ളിപ്പറമ്പില്‍ മാമ്മിയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മാമ്മിയെന്ന് വിളിക്കുന്ന റോസമ്മ (85), മകള്‍ മോളി (50) ചെറുമക്കളായ ടിന്റു (9), അല്‍ഫോന്‍സാ (8) എന്നിവരാണ് മരിച്ചത്. വളര്‍ത്തുമകന്‍ ജോമോന്‍ (17) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read : കനത്ത മഴയിൽ വിറങ്ങലിച്ച് കോഴിക്കോട്: കൂടുതൽ കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി
ഏഴു പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. മൂന്നു പേര്‍ മണ്ണ് ഇടിഞ്ഞുവീഴുന്ന ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടു. വീടിന് സമീപത്തുള്ള വെള്ളക്കെടില്‍ വീണ് വൈക്കം പ്രയാര്‍ അന്‍പതില്‍ ശിവദാസന്‍ (68) ആണ് മരിച്ചത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ ഇയാള്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വീടിന് സമീപമുള്ള വെള്ളം നിറഞ്ഞ കുഴിയില്‍ കാല്‍ വഴുതി വീണതാണ് അപകടമുണ്ടായതെന്ന് പറയുന്നു.ഇയാളെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.
ഇടുക്കിയില്‍ ചെറുതോണി, നെടുങ്കണ്ടം മേഖലകളിലെ ഉരുള്‍പൊട്ടിലിലും മണ്ണിടിച്ചിലും ഒമ്പതുപേര്‍ മരിച്ചു. അഞ്ചു പേരെ കാണാതായിട്ടുണ്ട്. മരിച്ചവരില്‍ നെടുങ്കണ്ടം പാറവിള പീറ്റര്‍ തോമസ് (72), ഭാര്യ റോസമ്മ (70), മരുമകള്‍ ജോളി (41) എന്നിവരാണ് മരിച്ചത്. ചെറുതോണി അലക്കുജോലി ചെയ്യുന്ന മണിയും കുടുംബാംഗങ്ങളും അയല്‍വാസിയായ പൊന്നമ്മ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചതായാണ് അറിയുന്നത്.
Post Your Comments