Latest NewsKerala

വെള്ളക്കെട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വയലിലെ വെള്ളക്കെട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം. പെരുമണ്ണ കോന്നിക്കൽ മുഹമ്മദിന്‍റെ മകൻ റഹ്നാസ് അസ്മാണ് (22) മരിച്ചത്. വ്യാഴാഴ്ച പെരുമണ്ണ പനച്ചിങ്ങൽ പള്ളിക്കടുത്ത് വെച്ചായിരുന്നു അപകടം. പള്ളിയുടെ സമീപം മതിലിടിഞ്ഞത് കണ്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ വയലിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു.  വീട്ടിലെത്താത്തിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ തിരിച്ചെത്തി നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയിരുന്നു. മീഡിയ മിഷൻ ഓൺലൈൻ മാധ്യമപ്രവർത്തകനാണ്. മാതാവ്: ഷരീഫ. സഹോദരങ്ങൾ: സിറാജുദ്ധീൻ, നിസാമുദ്ധീൻ, ഷിഫാറത്ത്.

Also readപ്രളയ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ നാല് ജില്ലകള്‍ക്ക് 23 ഹെലികോപ്ടറുകള്‍ സജ്ജം

shortlink

Related Articles

Post Your Comments

Related Articles


Back to top button