കൊച്ചി: ജനങ്ങളെ ഞെട്ടിച്ച് പെരിയാര്‍ ദിശ തെറ്റി കൊച്ചി നഗരത്തിലേയ്ക്ക്. എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറാന്‍ ജില്ലാ ഭരണകൂടം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ആലുവയടക്കം പെരിയാറിന്റെ തീരങ്ങളെ വെള്ളത്തില്‍ മുക്കിയ പ്രളയ ജലം കൊച്ചി നഗരത്തിലേക്കും എത്തുന്നു. വടുതല, ചിറ്റൂര്‍, ഇടപ്പള്ളി, പേരണ്ടൂര്‍ മേഖലകളിലേക്കാണ് വെള്ളം കയറുന്നത്.
read also : പെരിയാറിൽ ജലനിരപ്പ് ഉയരുന്നു : ചാലക്കുടി പുഴയുടെ ഒരു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർ ഉടൻ മാറാൻ നിർദേശം
പെരിയാര്‍ ദിശ തെറ്റി ഒഴുകിയതോടെയാണ് കൊച്ചിയിലേക്കും വെള്ളം കയറി തുടങ്ങിയത്.
ഇതിനെ തുടര്‍ന്ന് വ്യാപകമായി ആളുകളെ ഒഴിപ്പിച്ച് ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ വെള്ളം കയറിയതിനാല്‍ 200ഓളം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
Post Your Comments