കൊച്ചി: പ്രളയത്തിൽ കുടുങ്ങിയവരെ സഹായിക്കാനായി അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാനും ഡേറ്റ ഉപയോഗിക്കാനുമായി റിലയൻസ് ജിയോ അൺലിമിറ്റഡ് സേവനം കേരള സർക്കിളിൽ നൽകുമെന്ന് അറിയിച്ചു. ഏഴു ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്സ്, ഡേറ്റ പാക്കുകളാണ് ജിയോ നല്‍കുന്നത്.
Also Read: വോഡഫോണും മുങ്ങി; പ്രളയ ദുരന്തത്തിനിടയില്‍ നട്ടംതിരിഞ്ഞ് ഉപയോക്താക്കൾ
‘ഡിയർ കസ്റ്റമർ, ഈ ദൗർഭാഗ്യകരമായ നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാനും അടിയന്തര സഹായം ആവശ്യപ്പെടുന്നതിനും നിങ്ങളെ സഹായിക്കുന്നതിന് 7 ദിവസത്തേക്കുള്ള അൺലിമിറ്റഡ് വോയിസ് & ഡാറ്റ പായ്ക്ക് നൽകുന്നു. സുരക്ഷിതനായി ഇരിക്കുക’. ഇതാണ് ജിയോ സന്ദേശം
ടെലികോം പ്രശ്നങ്ങൾ പരിഹരിക്കാനും മികച്ച നെറ്റ്വർക്ക് ലഭ്യമാക്കാനും മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. മറ്റു ചില ടെലികോം കമ്പനികളും ഫ്രീ സേവനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments