KeralaLatest NewsUncategorized

വീട്ടില്‍ കുടുങ്ങിപ്പോയ നവജാതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും രക്ഷപ്പെടുത്തി

ഫയര്‍ ഫോഴ്‌സ് സംഘം രക്ഷ പ്രവര്‍ത്തനം തുടരുകയാണ്

കൊച്ചി: തോട്ടക്കാട്ടുകരയില്‍ വീട്ടില്‍ കുടുങ്ങിപ്പോയ നവജാതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും ഫയര്‍ ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. കുഞ്ഞുങ്ങളെയും അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫയര്‍ ഫോഴ്‌സ് സംഘം രക്ഷ പ്രവര്‍ത്തനം തുടരുകയാണ്. ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ 20 പേര്‍ മരിച്ചു.സംസ്ഥാനത്തെ വിവിധ സ്ഥലങ്ങള്‍ ഒറ്റപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ ഓരോ ജില്ലകളിലും കുടുങ്ങിയിരിക്കുകയാണ്.

ALSO READ:സഹായം അടിയന്തരമായി ലഭ്യമാക്കും; രക്ഷാദൗത്യം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് പ്രധാനമന്ത്രി

പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ട ജില്ലയിലെ വിവിധ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. റാന്നി, ആറന്മുള മേഖലകളില്‍ നിരവധിയാളുകളാണ് വീടുകളുടെ രണ്ടാംനിലയില്‍ ഒറ്റപ്പെട്ടു കഴിയുന്നത്. പമ്ബയാര്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ബോട്ടുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നില്ല. ഹെലിക്കോപ്ടറുകള്‍ ഉള്‍പ്പടേയുള്ള മാര്‍ഗ്ഗങ്ങളിലൂടെയാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. റാന്നിയില്‍ ഹെലിക്കോപ്റ്റര്‍ എത്തിച്ച്‌ രക്ഷാപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button