തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വല്യ ദുരന്തം നേരിടുന്ന സാഹചര്യത്തില്‍ വിമാന നിരക്കുകള്‍ കൂട്ടരുതെന്നും കേരളത്തിലേക്ക് പ്രത്യേക റിലീഫ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിർദേശിച്ചു.
തിരുവനന്തപുരം, കോഴിക്കോട്, എന്നീ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതും വന്നെത്തുന്നതുമായ വിമാനങ്ങളുടെ ടിക്കറ്റ് വില ന്യായമായ രീതിയിൽ നിലനിർത്തണമെന്നും യാത്രക്കാര്‍ക്ക് ഒരുതരത്തിലുള്ള അസൗകര്യം ഉണ്ടാകാന്‍ പാടില്ലെന്നും ഡിജിസിഎ പറഞ്ഞു.
തിരുവനന്തപുരത്തു നിന്നും മെട്രോ നഗരങ്ങളിലേക്കുള്ള വിമാനയാത്രാനിരക്കുകള്‍ പത്തിരട്ടിയോളം വര്‍ധിച്ചതായാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബുക്കിങ് സൈറ്റുകളില്‍ കാണാന്‍ കഴിയുന്നത്.
Post Your Comments