Latest NewsKerala

ക്യാൻസർ രോഗികളെ പരിചരക്കുവാന്‍ “പ്രതീക്ഷ”എന്നപേരിൽ കൾച്ചറൽ ആൻഡ് ക്യാൻസർ പാലിയേറ്റിവ് കെയർ ഫൗണ്ടേഷൻ പ്രവർത്തനം ആരംഭിച്ചു

കോട്ടയം : ക്യാൻസർ രോഗികളെ പരിചരക്കുവാന്‍ ഒരു കൂട്ടം യുവതീ യുവാക്കളുടെ നേതൃത്വത്തിൽ പ്രതീക്ഷ”എന്നപേരിൽ കൾച്ചറൽ ആൻഡ് ക്യാൻസർ പാലിയേറ്റിവ് കെയർ ഫൗണ്ടേഷൻ പ്രവർത്തനം ആരംഭിച്ചു കടുത്തുരുത്തി കേന്ദ്രീകരിച്ചു പ്രദേശത്ത് കാൻസർ രോഗികളുടെ എണ്ണം വർദ്ധിച്ചത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഈ ഫൗണ്ടേഷന്റെ രൂപീകരണം. Dr. ബോബി ജോസഫ്, Col.ഷീല രാധാകൃഷ്ണൻ, Dr. ബാബു എഴുമാവിൽ, AD ദയാനന്ദൻ എന്നിവർ രക്ഷാധികാരികളായാണ് ഫൗണ്ടേഷന്റെ രൂപീകരണം. നിർദ്ധന രോഗികളേയും കാൻസർ ബാധിതരേയും സഹായിക്കുക എന്നതാണ് ഫൗണ്ടേഷന്റെ മുഖ്യ പ്രവർത്തന ലക്ഷ്യം. കർമ്മ നിരതരായ ഒരു കൂട്ടം യുവതീയുവാക്കളാണ് ഫൗണ്ടേഷന്റെ ചാലകശക്തി.

pratheeksha

പ്രതീക്ഷ യുടെ രൂപീകരണത്തിന് ശേഷം ഉള്ള ആദ്യ സ്വാതന്ത്ര്യ ദിനാഘോഷവും പഠന ക്യാമ്പും “പ്രതീക്ഷയുടെ”ഓഫീസ് അങ്കണത്തിൽ ഇന്ന് നടന്നു. ഫൗണ്ടേഷൻ പ്രസിഡന്റ് ശ്രീ. പി. എം മജീഷ് പതാക ഉയർത്തി. Dr. D പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി. ഷൈല അരവിന്ദാക്ഷൻ മുഖ്യ പ്രഭാഷണവും, ഫൗണ്ടേഷൻ രക്ഷാതികാരി സമിതിയംഗം ശ്രീ. എ.ഡി.ദയാനന്ദൻ സ്വാതന്ത്യദിന സന്ദേശം നൽകി, കെ.എസ് ശ്രീനിവാസൻ, പ്രശാന്ത് പൊങ്ങലായിൽ തുടങ്ങിയവർ ആശംസയർപ്പിച്ചു. പഠന ക്യാമ്പിൽ കടുത്തുരുത്തി ഫയർസ്റ്റേഷൻ ഓഫീസർ ബിജു, അഭിജിത്ത് എന്നിവർ ക്ലാസ്സുകൾ നയിച്ചു.

PRATHEEKSHA

 

pratheeksha

shortlink

Related Articles

Post Your Comments

Related Articles


Back to top button