KeralaLatest News

ആലുവ റെയിൽവേ പാലത്തിന് അരികിലെത്തി പെരിയാർ ജലനിരപ്പ്

രാവിലെ ആലുവ റെയിൽവേ പാലത്തിന് ഒന്നര മീറ്റർ താഴെ ഒഴുകിയിരുന്ന പെരിയാറിന്റെ ജലനിരപ്പ് വൈകുന്നേരം മൂന്ന് മണിയോടെ അര മീറ്ററോളം ഉയർന്നിട്ടുണ്ട്

ആലുവ: ആലുവയിൽ പെരിയാറിന്റെ കുറുകെയുള്ള റെയിൽവേ പാലത്തിന് അരികിൽവരെയെത്തി പെരിയാർ ജലനിരപ്പ്. ഇടുക്കിയിൽ നിന്ന് കൂടുതൽ ജലം ഒഴുക്കി വിടാൻ തുടങ്ങിയതിന് പിന്നാലെയാണിത്. ഇപ്പോൾ പതിനഞ്ച് ലക്ഷം ലിറ്റർ വെള്ളമാണ് ഒരു സെക്കൻഡിൽ ഇടുക്കി അണക്കെട്ടിന് പുറത്തേയ്ക്ക് ഒഴുകുന്നത്.

Also Read: ദുരിത ബാധിതർക്ക് താങ്ങായി ലിനിയുടെ ഭർത്താവും: ആദ്യ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

രാവിലെ ആലുവ റെയിൽവേ പാലത്തിന് ഒന്നര മീറ്റർ താഴെ ഒഴുകിയിരുന്ന പെരിയാറിന്റെ ജലനിരപ്പ് വൈകുന്നേരം മൂന്ന് മണിയോടെ അര മീറ്ററോളം ഉയർന്നിട്ടുണ്ട്. റെയിൽവേ പാളത്തിലേക്ക് വെള്ളം കയറുന്ന സാഹചര്യം വന്നാൽ ട്രെയിൻ ഗതാഗതം നിർത്തിവെയ്‌ക്കേണ്ടി വരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button