കൊച്ചി : കനത്ത മഴയെത്തുടർന്ന് വിമാനത്താവളം നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ട സാഹചര്യത്തിൽ ടിക്കറ്റ് എടുത്ത യാത്രക്കാർ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അധികൃതർ. ശനിയാഴ്ച വരെയാണ് വിമാനങ്ങൾ റദ്ദാക്കിയത്. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രകള്‍ക്ക് സംശയം ചോദിക്കുന്നത് മൂലമാണ് അധികൃതർ മറുപടിയുമായി എത്തിയത്.
നെടുമ്പാശ്ശേരിയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ് പ്രസ് വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളം കയറിയതിനെത്തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. കൊച്ചി-മസ്‌ക്കറ്റ്-കൊച്ചി, കൊച്ചി-ദുബായി-കൊച്ചി സര്‍വീസുകളാണ് റദ്ദാക്കിയത്.
Read also:മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തരയോഗത്തിലെ തീരുമാനങ്ങള്‍ ഇങ്ങനെ
ഇതിന് പുറമെ, കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന ഐഎക്സ് 419 വിമാനം തിരുവനന്തപുരത്ത് നിന്നായിരിക്കും ടേക്ക് ഓഫ് ചെയ്യുക. അബുദാബിയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്ന ഐഎക്സ് 452 വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തിലായിരിക്കും ഇറക്കുക. ദോഹയില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ എത്തേണ്ടിയിരുന്ന ഐഎക്സ്-476 വിമാനം തിരുവനന്തപുരത്തും. അബുദാബിയില്‍ നിന്നും കൊച്ചിയില്‍ എത്തേണ്ടിയിരുന്ന ഐഎക്സ് 452 വിമാനം കോഴിക്കോട് വിമാനത്താവളത്തിലുമായിരിക്കും ഇറക്കുകയെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി.
ക്യാന്‍സല്‍ ആക്കിയ വിമാനത്തിന്റെ ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുമെന്ന് വിശദമാക്കിയ എയര്‍ ഇന്ത്യ ഏതാനും സര്‍വ്വീസുകള്‍ തിരുവനന്തപുരത്ത് നിന്ന് ടേക്ക് ഓഫ് ചെയ്യുമെന്ന് വിശദമാക്കിയിട്ടുണ്ട്. മറ്റ് എയര്‍ലൈനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവര്‍ അതാത് എയര്‍ ലൈനുമായി ബന്ധപ്പെട്ടാല്‍ റീ ഷെഡ്യൂള്‍ വിവരങ്ങളും ടിക്കറ്റ് റീ ഫണ്ട് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്നതാണ്.
Post Your Comments