കൊച്ചി•വിമാനത്താവളത്തിലും പരിസരപ്രദേശത്തും പ്രളയ ജലം ഉയര്‍ന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിവരെ നീട്ടിവയ്ക്കാന്‍ തീരുമാനം.
ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ ഡാം കൂടി തുറന്നതോടെ പെരിയാറില്‍ ജലപ്രവാഹം വര്‍ദ്ധിച്ചിരിക്കുകയാണ് ഈ സാഹചര്യത്തില്‍ നെടുമ്പാശ്ശേരിയിലെ വിമാനങ്ങളുടെ ആഗമനം പുലര്‍ച്ചെ 4 മുതല്‍ 7 വരെ നിര്‍ത്തിവയ്ക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്ഥിതി മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തി വയ്ക്കാന്‍ സിയാല്‍ തീരുമാനിക്കുകയായിരുന്നു.
READ ALSO: നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്നത് നിര്‍ത്തിവച്ചു
വിമാനത്താവളം താത്കാലികമായി അടച്ചതിനെത്തുടര്‍ന്ന് മിക്ക ആഭ്യന്തര സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകുകയാണ്. പുലര്‍ച്ചെ ലാന്‍ഡ് ചെയ്യാനെത്തിയ ഏതാനും വിമാനങ്ങള്‍ സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. ഷാര്‍ജയില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്സ് വിമാനം ബംഗളൂരുവിലേക്കും കുവൈത്തില്‍ നിന്നുള്ള കുവൈത്ത് എയര്‍വേയ്സ് ചെന്നൈയിലേക്കും അബുദാബിയില്‍ നിന്ന് വന്ന എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം കോയമ്പത്തൂരിലേക്കും തിരിച്ചുവിട്ടു.
Post Your Comments