കുമളി : ചരിത്രത്തിലാദ്യമായി മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലെത്തി. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയാണിത്. ഇതേതുടര്‍ന്ന് ഇടുക്കിയില്‍ അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
അണക്കെട്ടിലെ സ്പില്‍വേയിലെ 13 ഷട്ടറുകളിലൂടെയും ജലം ഒഴുക്കുകയാണ് ഇപ്പോള്‍. എന്നാല്‍ സ്പില്‍ വേയിലൂടെ കൂടുതല്‍ ജലം ഒഴുക്കണമെന്ന ആവശ്യം തമിഴ്‌നാട് സ്വീകരിച്ചിട്ടല്ല. വൃഷ്ടിപ്രദേശങ്ങളില്‍ ഇപ്പോഴും കനത്തമഴ തുടരുകയാണ്.
ALSO READ:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു : അതീവ ജാഗ്രത
1393 ക്യുബിക് വെള്ളമാണ് മുല്ലപ്പെരിയാറിലേക്ക് സെക്കന്‍ഡില്‍ ഒഴുകിയെത്തുന്നത്. എന്നാല്‍ വളരെ കുറഞ്ഞ അളവു മാത്രമാണ് തുറന്നുവിടുന്നത്. പ്രദേശത്തെ ജനങ്ങളെയെല്ലാം സുരക്ഷിത സ്ഥാനങ്ങലിലേക്ക് മാറ്റിയിട്ടുണ്ട്. പീച്ചി ഡാമില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. കൂടുതല്‍ ശക്തമായി ജലം തുറന്നു വിടുന്ന സാഹചര്യത്തിലാണിതെന്ന് ജലസേചന വകുപ്പ് അറിയിച്ചു. ഡാമിന്റെ ഷട്ടറുകള്‍ രണ്ടു മണിക്ക് 22 ഇഞ്ച് ഉയര്‍ത്തും.
ഇടുക്കിയിലെ ജലനിരപ്പ് ഉച്ചയോടെ 2399 അടിയിലെത്തി. അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും തുറന്ന് പരമാവധി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്.
Post Your Comments