തിരുവനന്തപുരം : കനത്തമഴയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിട്ട സാഹചര്യത്തിൽ വിമാനങ്ങൾ തിരുവനതപുരം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എത്തുന്നവരുടെ തിരക്കും കൂടി. പ്രതികൂല കാലാവസ്ഥയിൽ യാത്രക്കാരെ സഹായിക്കാനായി ഒടുവിൽ കെ.എസ്.ആര്‍.ടി. തന്നെ ഇറങ്ങി. വിമാനങ്ങളില്‍ എത്തിയ യാത്രക്കാര്‍ക്ക് പ്രത്യേക യാത്ര സൗകര്യമൊരുക്കി കെഎസ്‌ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് ആരംഭിച്ചു.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ എല്ലാ സര്‍വീസുകളും തിരുവനന്തപുരത്ത് നിന്ന് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. നാല് ദിവസത്തേക്കാണ് വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടിരിക്കുന്നത്.വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെ തുടര്‍ന്നാണ് വിമാനത്താവളം താത്കാലികമായി അടച്ചത്.
ALSO READ: പരമാവധിയും ശേഷിയും കടന്ന് മുല്ലപ്പെരിയാര്‍; ഇടുക്കിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
Post Your Comments