ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഹര്‍ഭജന്‍ സിംഗ്. തോല്‍വികളെക്കുറിച്ച് പരിശീലകന്‍ വിശദീകരണം നൽകണമെന്നും കോച്ച് എല്ലാത്തിനും ഉത്തരം പറയാന്‍ ബാധ്യസ്ഥനാണെന്നും ഹർഭജൻ സിംഗ് പറഞ്ഞു. മത്സര സാഹചര്യങ്ങള്‍ കളിയെ ബാധിക്കുമെന്ന് അദ്ദേഹം അംഗീകരിക്കണമെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഭജന്‍ പറഞ്ഞു. ആദ്യ രണ്ട് ടെസ്റ്റിലും പൊരുതാനുള്ള മനസുപോലും ഇന്ത്യന്‍ ടീം കാണിച്ചില്ലെന്നതാണ് തന്നെ ഏറ്റവുമധികം നിരാശപ്പെടുത്തുന്നതെന്നും എതിരാളികള്‍ക്ക് വെല്ലുവിളിപോലും ഉയര്‍ത്താതെയാണ് ഇന്ത്യൻ ടീം കീഴടങ്ങുന്നതെന്നതും തനിക്ക് കടുത്ത നിരാശയുണ്ടാക്കുന്നതായും ഹര്‍ഭജന്‍ പറഞ്ഞു.
Also Read: വീണ്ടും ഗോളുമായി റൊണാൾഡോ; വമ്പൻ വിജയവുമായി യുവന്റസ്
Post Your Comments